Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempt To Kill

വാ​തി​ലി​ലേ​ക്ക് ക​റ​ണ്ട് ക​ട​ത്തി​വി​ട്ട് വീ​ട്ടു​കാ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; സം​ഭ​വം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര മ​ഞ്ച​വി​ളാ​ക​ത്ത് വൈ​ദ്യു​ത​മീ​റ്റ​റി​ൽ നി​ന്നും വാ​തി​ലി​ലേ​ക്ക് ക​റ​ണ്ട് ക​ട​ത്തി​വി​ട്ട് വീ​ട്ടു​കാ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. മ​ഞ്ച​വി​ളാ​കം സ്വ​ദേ​ശി ര​മ്യ​യും ര​ണ്ട് മ​ക്ക​ളും താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് സം​ഭ​വം.

വൈ​ദ്യു​ത​മീ​റ്റ​റി​ൽ നി​ന്നും വ​യ​ർ ഘ​ടി​പ്പി​ച്ച് അ​ത് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ൽ ചു​റ്റി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ര​മ്യ​യു​ടെ മൂ​ത്ത​മ​ക​ൻ അ​ല​ൻ വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ഷോ​ക്കേ​റ്റു.

എ​ന്നാ​ൽ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട കു​ട്ടി മ​റ്റൊ​രു വാ​തി​ലി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് വൈ​ദ്യു​ത​മീ​റ്റ​റി​ൽ നി​ന്നും ക​റ​ണ്ട് ക​ട​ത്തി​വി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ​യും ര​മ്യ​യു​ടെ സ​ഹോ​ദ​ര​നെ​യും വി​വ​ര​മ​റി​യി​ച്ചു.

ഇ​വ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി.

.ര​മ്യ ഏ​റെ​നാ​ളാ​യി ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​ണ്. കു​ടും​ബ​ത​ർ​ക്ക​മാ​ണോ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യെ​ല്ലാം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

Latest News

Corehub Up